സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണെന്നത് തന്നെ. വലിയ തുകകൾ കൈകാര്യം ചെയ്യുന്നതിനുള്ള കർശനമായ നിർദേശങ്ങൾ ആദായ നികുതി വകുപ്പും വീണ്ടും വീണ്ടും വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ എത്ര തുകയാണോ ഇത്തരത്തിൽ വാങ്ങുന്നത് അത്രയും തുക തന്നെ പിഴയായി ഒടുക്കേണ്ടിയും വരും.

ഏറ്റവും ഒടുവിൽ വന്ന ഒരു സംഭവത്തെ കുറിച്ച് ടാക്‌സ് അഡൈ്വസറി പ്ലാറ്റ്‌ഫോമായ ടാക്‌സ് ബഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ എന്നൊരാൾ അത്യാവശ ഘട്ടത്തിൽ 1.2ലക്ഷം രൂപ സുഹൃത്തിന്റെ കയ്യിൽ നിനിന്നും വാങ്ങി. ഇൻകം ടാക്‌സ് ആക്ടിന്റെ സെക്ഷൻ 269SS പ്രകാരം ഇത്രയും തുക വാങ്ങുന്നതിന് തടസമുണ്ട്. ഇതോടെ സെക്ഷൻ 271DA വാങ്ങിയ തുകയുടെ നൂറു ശതമാനവും പിഴയായി നൽകേണ്ടി വന്നു.സെക്ഷൻ 269ST പറയുന്നത് ഒരു വ്യക്തിയിൽ നിന്ന് രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിച്ചാൽ, അല്ലെങ്കിൽ ഒരു ട്രാൻസാക്ഷനിലൂടെ ഇത്തരം തുക സ്വീകരിച്ചാൽ, ലഭിച്ച തുകയ്ക്ക് തുല്യമായ പിഴ ഈടാക്കും. സെക്ഷൻ 269T പറയുന്നത് ഇരുപതിനായിരം രൂപയോ അതിൽ കൂടുതലോ പണമായി വായ്പയോ നിക്ഷേപമോ തിരിച്ചടയ്ക്കുന്നതിനും പിഴയീടാക്കും.

ഒരു വർഷം ഒരു കോടി രൂപയിലധികം പണം പിൻവലിച്ചാൽ ബാങ്ക് രണ്ട് ശതമാനം ടിഡിഎസ് ഡിഡക്ട് ചെയ്യും. പോയ മൂന്നുവർഷത്തിനുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, അത്തരക്കാർക്ക് പ്രതിവർഷം ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ടിഡിഎസ് നിരക്ക് അഞ്ച് ശതമാനമായിരിക്കും. പിഴകൾ ഒഴിവാക്കാനും ശരിയായി രേഖകൾ സൂക്ഷിക്കാനും വലിയ പണമിടപാടുകൾക്ക് ബാങ്ക് ട്രാൻസ്ഫർ, യുപിഐ, ചെക്ക് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് നികുതി വിദഗ്ദർ ശുപാർശ ചെയ്യുന്നു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.