മലങ്കര യൂണിറ്റിലെ മുല്ല, മഞ്ചാടി സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ ഞാറ് നട്ടു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. എം. പത്രോസ്,സിഡിഒ സാബു പി.വി, സെക്രട്ടറി ഷീജ മനു, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.