മുംബൈ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഇന്ത്യൻ അധികാരികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ആദായനികുതി രേഖകൾ, ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ എന്നിവ വ്യാജമായി നേടിയ ബംഗ്ലാദേശി പൗരൻ്റെ ജാമ്യമാണ് കോടതി നിഷേധിച്ചത്. കഴിഞ്ഞ വർഷമാണ് ഇയാൾക്കെതിരെ താനെ പോലീസ് കേസെടുത്തത്.
അയൽരാജ്യമായ പാകിസ്താനിൽ നിന്ന് കുടിയേറിയവരിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തിൽ ഒരു ‘താൽക്കാലിക’ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത് വിശദീകരിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ വിധിന്യായം. 1955-ൽ പാർലമെന്റ് പ്രാബല്യത്തിൽ കൊണ്ടുവന്ന പൗരത്വ നിയമം ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമമാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. നിയമാനുസൃത പൗരന്മാർക്കും നിയമവിരുദ്ധ കുടിയേറ്റക്കാർക്കും ഇടയിൽ ഈ നിയമം വ്യക്തമായ ഒരു അതിർവരമ്പ് സൃഷ്ടിക്കുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







