വാളയൽ: മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മഹിളാ സമഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനികൾക്ക് ആവശ്യമായ പഠന സമഗ്രികൾ കൈമാറി. ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ വിവിധ യൂണിറ്റുകളുടെ സഹായത്തോടെയാണ് സാധനങ്ങൾ ശേഖരിച്ച് കൈമാറിയത്. വാളവയൽ ശാന്തിധാര സെൻ്ററിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ് പഠന സാമഗ്രികൾ കൈമാറി. ബാഗുകൾ , കുടകൾ , നോട്ടുബുക്കുകൾ , ചെരുപ്പുകൾ, ബോക്സുകൾ തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നാഷണൽ സർവീസ് സ്കീം കൈമാറി. ചടങ്ങിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം മേഖലാ കൺവീനർ ഹരിദാസ് വി, ക്ലസ്റ്റർ കൺവീനർമാരായ രജീഷ് എ വി , രവീന്ദ്രൻ കെ , രാജേന്ദ്രൻ എം കെ, സുഭാഷ് വി പി, സാജിദ് പി കെ എന്നിവർ പങ്കെടുത്തു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം