ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.

മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3:30ന് മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി ദൈവാലയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.

3:30 ന് ദൈവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും. തുടർന്ന് ധൂപപ്രാർത്ഥന നടക്കും. വൈകുന്നേരം 4 മണിക്ക് അനുമോദന സമ്മേളനം ആരംഭിക്കും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടനും സംവിധായകനുമായ ശ്രീ. ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ഡോക്യുമെന്ററി പ്രകാശനം അഭി. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും, സണ്ടേസ്കൂൾ സപ്ലിമെന്റ് പ്രകാശനം അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും. കൂടാതെ, ഭവന പദ്ധതി, വിവാഹ ധനസഹായം, വസ്ത്ര വിതരണം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

‘തലചായ്ക്കാനൊരിടം’ എന്ന ഭവന പദ്ധതിയുടെ വിതരണം അഭി. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയും, ‘കരുതൽ’ എന്ന വസ്ത്ര വിതരണം ശ്രീ. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും, ‘മംഗല്യക്കൂട്’ എന്ന വിവാഹ ധനസഹായ വിതരണം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എയും നിർവഹിക്കും. 2026-ലെ കലണ്ടർ പ്രകാശനം ശ്രീ. പൊൻജയശീലൻ എം.എൽ.എ. നിർവഹിക്കും.
അനുഗ്രഹപ്രഭാഷണം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിക്കും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാത

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.

തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.