കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും, സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നും സന്തോഷ് എം.എ (പോലീസ് ഇൻസ് പെക്ടർ, കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ), ജയപ്രകാശ് എ.യു (പോലീസ് ഇൻസ്പെക്ടർ,കൽപ്പറ്റ പോലീസ് സ്‌റ്റേഷൻ), ഹസ്സൻ ബാരിക്കൽ (സീനി യർ സി.പി.ഒ നർക്കോട്ടിക് സെൽ വയനാട്), സുബൈർ എ.കെ (സീനി യർ സി.പി.ഒ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, വയനാട്) നൗഫൽ സി.ഒ (സിവിൽ പോലീസ് ഓഫീസർ, കൽപ്പറ്റ), അബ്ദു നാസിർ കെ.എം (സിവിൽ പോ ലീസ് ഓഫീസർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്) എന്നിവർ പുരസ്‌കാരം കരസ്ഥമാക്കി.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍