രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ദേശീയ പാതകയുയർത്തും.
സായുധ-സായുധേതര 29 പ്ലറ്റൂണുകൾ അണിനിരക്കുന്ന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിക്കും.
വയനാട് ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പ് പോലിസ്, ലോക്കൽ പോലിസ്, ലോക്കൽ വനിത പോലീസ്, പോലീസ് ബാൻഡ്, എക്സൈസ്, വനം വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലീസ് (10), ജൂനിയർ റെഡ് ക്രോസ്, എൻസിസി (6), സ്കൗട്ട് & ഗൈഡ്സ് (6) എന്നിങ്ങനെ 29
പ്ലറ്റൂണുകൾ അണിനിരക്കും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. വിദ്യാർത്ഥി കൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടാകും.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







