ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ സംബന്ധിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1950കളിൽ ജനിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ, 1990കളിൽ ജനിച്ചവർക്ക് ഈ അസുഖം ബാധിക്കാൻ രണ്ടിരട്ടി സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ഭക്ഷണരീതിയിലെ പ്രശ്നങ്ങൾ, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഈ കാൻസറിലേക്ക് വഴിവയ്ക്കുന്നത്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സകൊണ്ടും ഫലവും അതിജീവനവും സാധ്യമാകുള്ളു. അതിനാൽ ഈ രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മുന്നറിയിപ്പുകൾ ഗൗരവമായി കണക്കിലെടുക്കേണ്ടതുമാണ്.
നിങ്ങളുടെ മലമൂത്രമൂത്ര വിസർജ്ജ്യത്തിൽ വരുന്ന മാറ്റം ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്. ഇത്തരം രോഗം വരുന്നവർ എപ്പോഴും വയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരാതിപറയുന്നുണ്ടാവും. മലബന്ധം, വയറിളക്കം, മലവിസർജനത്തിലെ മാറ്റങ്ങൾ എന്നിവയൊന്നും കാര്യമാക്കിതിരിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയിൽ കൂടുതൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.
കോളൻ കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ മറ്റൊന്നാണ് മലത്തിനൊപ്പം കാണുന്ന രക്തക്കറ. കടുത്ത നിറത്തിലോ അല്ലെങ്കിൽ വ്യക്തമായ ചുവന്ന നിറത്തിലോ പൂപ്പിനൊപ്പം രക്തം കാണാനുള്ള സാധ്യത കോളൻ കാൻസറിന്റെയോ ഹെമറോയിഡ്സിന്റെയോ ലക്ഷണമാകാം. ഇതും ശ്രദ്ധിക്കേണ്ടതാണ്.