ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കാൻ കാരണമാകുന്ന കാൻസറുകളിലൊന്ന്! കൂടുതലും ബാധിക്കുന്നത് പ്രായമായവരിൽ

ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെ സംബന്ധിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1950കളിൽ ജനിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ, 1990കളിൽ ജനിച്ചവർക്ക് ഈ അസുഖം ബാധിക്കാൻ രണ്ടിരട്ടി സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ഭക്ഷണരീതിയിലെ പ്രശ്‌നങ്ങൾ, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ് ഈ കാൻസറിലേക്ക് വഴിവയ്ക്കുന്നത്. തുടക്കത്തിലെ കണ്ടുപിടിച്ചാൽ മാത്രമേ ചികിത്സകൊണ്ടും ഫലവും അതിജീവനവും സാധ്യമാകുള്ളു. അതിനാൽ ഈ രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും മുന്നറിയിപ്പുകൾ ഗൗരവമായി കണക്കിലെടുക്കേണ്ടതുമാണ്.

നിങ്ങളുടെ മലമൂത്രമൂത്ര വിസർജ്ജ്യത്തിൽ വരുന്ന മാറ്റം ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്. ഇത്തരം രോഗം വരുന്നവർ എപ്പോഴും വയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരാതിപറയുന്നുണ്ടാവും. മലബന്ധം, വയറിളക്കം, മലവിസർജനത്തിലെ മാറ്റങ്ങൾ എന്നിവയൊന്നും കാര്യമാക്കിതിരിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയിൽ കൂടുതൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.
കോളൻ കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ മറ്റൊന്നാണ് മലത്തിനൊപ്പം കാണുന്ന രക്തക്കറ. കടുത്ത നിറത്തിലോ അല്ലെങ്കിൽ വ്യക്തമായ ചുവന്ന നിറത്തിലോ പൂപ്പിനൊപ്പം രക്തം കാണാനുള്ള സാധ്യത കോളൻ കാൻസറിന്റെയോ ഹെമറോയിഡ്‌സിന്റെയോ ലക്ഷണമാകാം. ഇതും ശ്രദ്ധിക്കേണ്ടതാണ്.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.

കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23

സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്, 5 ജില്ലകളിൽ മുന്നറിയിപ്പ്; 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത, ഇന്ന് മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ്

വയോജന കലാമേള

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം

ടെണ്ടര്‍ ക്ഷണിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം എസ്.ടി, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും എന്നാൽ ആശുപത്രിയിൽ ലഭ്യമല്ലാതെ വന്നേക്കാവുന്നതുമായ യുഎസ്‍ജി, എംആര്‍ഐ, എക്കോ, ഇഇജി, എൻഡോസ്കോപ്പി തുടങ്ങിയ

ജില്ലാ ക്ഷീര സംഗമത്തിൽ കര്‍ഷകരുടെ ആശയാവതരണം

വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നാട്ടിലെ ശാസ്ത്രം എന്നപേരിൽ പശുപരിപാലനെത്തുറിച്ചുള്ള കര്‍ഷകരുടെ നൂതന ആശയാവതരണം സംഘടിപ്പിച്ചു. വാകേരി ക്ഷീര സംഘം ഹാളിൽ വെച്ച് നടന്ന ക്ഷീരസംഗമം മിൽമ ഡയറക്ടർ റോസിലി തോമസ് ഉദ്ഘാടനം

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് ഭാഗങ്ങളിൽ (ഒക്ടോബര്‍ 10) നാളെ രാവിലെ 9

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.