വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച വിദ്യാർഥി കർഷകയ്ക്കുളള 2025 -26 വർഷത്തെ അവാർഡ് കോട്ടത്തറ സെന്റ് ആന്റണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലെനാ മരിയ ഷിബുവിന് ലഭിച്ചു. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ ഷിബു-സിന്ധു ദമ്പതികളുടെ മകളാണ് ലെന. സ്കൂൾ പഠനത്തോടൊപ്പം തന്നെ കൃഷിയിലുള്ള തന്റെ സാന്നിധ്യം തെളിയിച്ച് മറ്റെല്ലാ വിദ്യാർത്ഥികൾക്കും മാതൃകയായിരിക്കുകയാണ് ലെന എന്ന കൊച്ചുമിടുക്കി.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച