ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ 1,0,2500 രൂപയാണ് ബോണസായി ലഭിക്കുക. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്.
ബെവ്‌കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്‌കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്‌കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കാന്‍ തീരുമാനമായത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്‌കോയിലെ വിറ്റുവരവ് 19,700 കോടിയായിരുന്നു. മുന്‍ വര്‍ഷത്തേത് 19,050 കോടിയും. ഇത്തവണ 650 കോടിയുടെ അധിക വില്‍പനയാണുണ്ടായത്. ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബോണസ് 95,000 രൂപയും അതിന് മുന്‍ വര്‍ഷത്തേത് 9,0000 രൂപയുമായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി; എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ