രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുൾമുനയിൽ കോൺഗ്രസ്, രാജിക്കായി സമ്മർദം

എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

അതേസമയം, രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടു. വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ്

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് ഫീ 18,000 രൂപ. ഫോണ്‍- 9495999669.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.