മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത
വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രായം കൂടിയ അംഗത്തെയും മെമെന്റോ നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് സുനീറ ഹാരിസ്, സിഡിഎസ് മെമ്പർ സവിത,സിഡിഒ ദിവ്യ പ്രകാശൻ,സൂസി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്