സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ ഒ.വിഷ്ണു വന്യജീവി സംരക്ഷണം മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ അധ്യക്ഷനായ ശില്‍പശാലയില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍, ജില്ലാ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ജോഷില്‍, മലയാള മനോരമ ഇംഗ്ലീഷ് പോര്‍ട്ടല്‍ ജേണലിസ്റ്റ് ജോസ് കുര്യന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കല്‍പ്പറ്റ ഫോറസ്ട്രി റേഞ്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി സജീവ്, മാധ്യമ പ്രതിനിധികള്‍, പഴശ്ശിരാജ കോളേജ് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്