കൽപ്പറ്റ: എസ്.കെഎം.ജെ ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർണോത്സവം സംഘടിപ്പിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ബോയൻസ് അംഗൻവാടിയിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ നടത്തി. കുട്ടികൾക്ക് സൈക്കിൾ, വിവിധ തരത്തിലുള്ള ബോളുകൾ, ക്രയോൺ സ്, മിഠായികൾ എന്നിവ വിതരണം ചെയ്തു. വൊളണ്ടിയർമാരും കുട്ടികളും ചേർന്ന് പലതരം മത്സരങ്ങൾ നടത്തി. എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ സ്മിത, എം പി ജഷീന, ബീന ജോർജ് ,പി പി അജിത്ത്, അംഗനവാടി അധ്യാപിക ജോസ്ന എന്നിവർ സംസാരിച്ചു

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.