കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5 സെന്റ് വരെ) പ്ലോട്ടുകളായോ, വീടും സ്ഥലമായോ നല്കാന് താത്പര്യമുള്ളവരില്‍ നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും തരത്തിലുള്ള കടബാധ്യതകളോ വ്യവാഹരങ്ങളോ ഇല്ലാത്ത സ്ഥമായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 17 നകം ലഭിക്കണം. ഫോണ്‍-04936 202349, 203744.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.