ആസ്പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കും. ജില്ലയിലെ സിക്കിൾസെൽ അനീമിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ആസ്പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ പാനൽ ചർച്ചയും നടക്കും.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല