നിങ്ങളുടെയൊക്കെ വീടുകളിലും ഓഫീസുകളിലും എവിടെയെങ്കിലും ഒക്കെ പ്ലാസ്റ്റിക് കസേരകളില്ലേ? എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പ്ലാസ്റ്റിക് കസേരകളില്‍ എന്തുകൊണ്ടാണ് ദ്വാരം ഉള്ളതെന്ന്? അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടോ എന്ന്? കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല ഈ ദ്വാരങ്ങള്‍. എന്നാല്‍ കേട്ടോളൂ പ്ലാസ്റ്റിക് കസേരകളിലെ ദ്വാരങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ട്.
കസേരകള്‍ അടുക്കി വയ്ക്കുമ്പോഴാണ് ഈ ദ്വാരത്തിന്റെ ഒരു ഉപയോഗം മനസിലാകുന്നത്. പ്ലാസ്റ്റിക് കസേരകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്ക്കുമ്പോള്‍ അവയ്ക്കിടയില്‍ വായു കുടുങ്ങി പോകുന്നു. അവ പിന്നീട് വലിച്ച് തിരികെയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ദ്വാരമുണ്ടാകുമ്പോള്‍ കസേരകള്‍ തമ്മില്‍ ഒട്ടിനില്ക്കാതെ വായൂ എളുപ്പത്തില്‍ പുറത്തേക്ക് പോകുന്നു. അതുകൊണ്ടുതന്നെ അവയെ എളുപ്പത്തില്‍ വേര്‍പെടുത്തിയെടുക്കാന്‍ സാധിക്കും.
പ്ലാസ്റ്റിക് കസേരകളുടെ നിര്‍മ്മാണ പ്രക്രിയയാണ് അടിത്തത്. പ്ലാസ്റ്റിക്, അച്ചുകളിലേക്ക് ഒഴിച്ചാണ് കസേരകള്‍ നിര്‍മ്മിക്കുന്നത്. ഇങ്ങനെ ദ്വാരമുണ്ടെങ്കില് അച്ചില്‍നിന്ന് കസേരകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയും. അതുകൊണ്ട് കേടുപാടുകളില്ലാതെ കസേരകള്‍ ലഭിക്കുകയും ചെയ്യും. ദ്വാരങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ അനാവശ്യമായ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാന്‍ കഴിയും. ലക്ഷക്കണക്കിന് കസേരകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ ലാഭം പോലും വലിയ അളവായി മാറുകയാണ് ചെയ്യുന്നത്.
മാത്രമല്ല കസേരയില്‍ ഇരിക്കുമ്പോള്‍ വായു സഞ്ചാരം മെച്ചപ്പെടുത്താനും ഈ ദ്വാരം സഹായിക്കുന്നു. അതുകൊണ്ട് ഇരിക്കുന്ന വ്യക്തിക്ക് വിയര്‍പ്പ് കൊണ്ടുളള അസ്വസ്ഥത ഒഴിവാക്കാനാകും. അതുകൊണ്ട് കാണുമ്പോള്‍ ഉള്ള ഭംഗിക്ക് വേണ്ടി മാത്രമല്ല കസേരകളില്‍ ദ്വാരമുണ്ടാക്കുന്നത്.