20 വർഷമായി അന്ധനായിരുന്ന യുവാവിന് പല്ല് ശസ്ത്രക്രിയിലൂടെ കാഴ്ച ലഭിച്ചു, സംഭവം ഇങ്ങനെ

ഇരുപത് വർഷത്തോളം കാഴ്ചയില്ലാതെയിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം കാഴ്ച ലഭിച്ചാൽ എങ്ങനെയിരിക്കും. അത്രയും കാലം അയാൾക്ക് ചുറ്റുമുണ്ടായിരുന്ന ഇരുട്ടിനെ മറികടന്ന് നിറങ്ങളുടെയും പ്രകാശത്തിൻ്റെയും ലോകത്തേക്ക് എത്തുന്ന ഒരു മനുഷ്യൻ. കാനഡക്കാരനായ ബ്രെൻ്റ് ചാപ്മാൻ എന്ന യുവാവിനെ പറ്റിയാണ് നമ്മൾ പറഞ്ഞു വരുന്നത്. ചാപ്മാന് പതിമൂന്നാം വയസ്സിൽ തന്റെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടതാണ്. ഇബുപ്രോഫെൻ എന്ന മരുന്നിൽ നിന്നുണ്ടായ വളരെ അപൂർവമായ ഒരു അലർജിക്ക് റിയാക്ഷൻ മൂലമുണ്ടായ ജോൺസൺ സിൻഡ്രോം ബാധിച്ചാണ് ചാപ്മാന് കാഴ്ച നഷ്ടമായത്. അസുഖം മൂലം രണ്ട് കണ്ണുകളിലും കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം വർഷങ്ങളോളം ചികിത്സകൾ തുടർന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല.

ഒടുവിൽ ചാപ്മാൻ വാൻകൂവറിലെ പ്രൊവിഡൻസ് ഹെൽത്ത് കെയറിന്റെ മൗണ്ട് സെന്റ് ജോസഫ് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. ഗ്രെഗ് മോളോണിയുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് 1960 കളിൽ ആദ്യമായി വികസിപ്പിച്ചെടുത്തതും ലോകത്തിൽ ഏതാനും തവണ മാത്രം നടത്തിയതുമായ ഒരു സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം നിർദേശിക്കു‌ന്നത്. ടൂത്ത്-ഇൻ-ഐ” ശസ്ത്രക്രിയയാണ് ഡോക്ടർ മോളോണി നിർദ്ദേശിച്ചത്.
ഓസ്റ്റിയോ-ഓഡോന്റോ-കെരാറ്റോപ്രോസ്ഥെസിസ് (OOKP) എന്നറിയപ്പെടുന്ന ടൂത്ത്-ഇൻ-ഐ സർജറി, കോർണിയയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചവർക്ക് കാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു അപൂർവ ശസ്ത്രക്രിയയാണ് . സാധാരണ കോർണിയ ട്രാൻസ്പ്ലാൻറുകൾ ഫലപ്രദമല്ലാത്തപ്പോഴാണ് ഇത് സാധാരണയായി ചെയ്യുന്നത്.
കോർണിയയുടെ കേടുപാടുകൾ സംഭവിച്ച ഉപരിതലം നീക്കം ചെയ്യുകയും രോഗിയുടെ കവിളിന്റെ ഉള്ളിൽ നിന്ന് എടുക്കുന്ന ടിഷ്യു ഉപയോഗിച്ച് മൂടുകയും ചെയ്യുന്നു. ശേഷം ഒരു പല്ല് നീക്കം ചെയ്ത് അതിൽ ഒരു ചെറിയ പ്ലാസ്റ്റിക് ലെൻസ് പിടിപ്പിക്കാൻ ദ്വാരം തുരക്കുന്നു. ഈ പല്ലും ലെൻസുമുള്ള ഭാ​ഗം കവിളിൻ്റെ തൊലിക്കിടയിൽ മാസങ്ങളോളം വെക്കുകയും രക്ത വിതരണം വികസിപ്പിക്കുകയും ചെയ്യുന്നു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.