ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുന്നോടിയായി നിങ്ങളുടെ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം ?

നമ്മുടെ ഹൃദയവും എല്ലാ അവയവങ്ങളെയും പോലെതന്നെ പ്രായവും മോശം ജീവിതശൈലിയും കൊണ്ട് ദുര്‍ബലമാകുന്നുണ്ട്. അതുകൊണ്ടാണ് കൊഴുപ്പ്, കൊളസ്‌ട്രോള്‍, മറ്റ് വസ്തുക്കള്‍ എന്നിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ധമനികള്‍ അടഞ്ഞുപോകുന്നത്. ഇത് രക്തയോട്ടം കുറയുന്നതിനോ മറ്റ് സങ്കീര്‍ണതകള്‍ക്കോ കാരണമാകുന്നു. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുന്നു. ധമനികളില്‍ ബ്ലോക്ക് നേരത്തെ കണ്ടെത്തുന്നത് നിങ്ങളുടെ ശരീരത്തെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് മനസിലാക്കാനുള്ള സൂചനകള്‍ ഇവയാണ്.
നെഞ്ചുവേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നു
നെഞ്ചുവേദന ധമനികളില്‍ ബ്ലോക്ക് ഉണ്ടായി എന്ന് സൂചിപ്പിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണമാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ വരിഞ്ഞുമുറുകുന്നതായോ, സമ്മര്‍ദ്ദമോ, ഭാരം എടുത്തുവച്ചിരിക്കുന്നതുപോലെയോ ആയ വേദന അനുഭവപ്പെടുന്നു. ധമനികളിലെ ബ്ലോക്കില്‍ നിന്നുണ്ടാകുന്ന അസ്വസ്ഥത നെഞ്ചിന്റെ ഭാഗത്ത് നിന്ന് കൈകള്‍, കഴുത്ത്, താടിയെല്ല്, തോള്, പുറം തുടങ്ങിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നു. നിങ്ങള്‍ വിശ്രമിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോഴോ വേദന മാറും. നെഞ്ചുവേദന ദീര്‍ഘനേരം നീണ്ടുനില്‍ക്കുമ്പോഴോ അല്ലെങ്കില്‍ തീവ്രമാകുമ്പോഴോ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശ്വാസം മുട്ടല്‍
ഹൃദയത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ഓക്‌സിജന്‍ അടങ്ങിയ രക്തം ആവശ്യമാണ്. എന്നാല്‍ ധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്ക് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇത് ശ്വസന ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചിലപ്പോള്‍ വിശ്രമിക്കുമ്പോഴും ശ്വാസംമുട്ടല്‍ ഉണ്ടായേക്കാം. ശ്വാസംമുട്ടല്‍ കൊണ്ട് നെഞ്ചുവേദനയോ ബോധക്ഷയമോ ഉണ്ടാകുമ്പോള്‍ ഉടനടി വൈദ്യപരിശോധന ആവശ്യമാണ്.
കാലുകളിലോ കൈകളിലോ വേദനയും മരവിപ്പും
കൈകളിലോ കാലുകളിലോ ഉള്ള ധമനികള്‍ അടഞ്ഞുപോകുമ്പോഴാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (PAD) എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് കൈകാലുകളിലേക്കുളള രക്തയോട്ടം തടയുന്നു. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ മസില്‍ കയറുക, വേദന, ബലഹീനത എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍ വിശ്രമിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. ധമനികളില്‍ ബ്ലോക്കുണ്ടായിട്ടുളള അവയവങ്ങളില്‍ മരവിപ്പുണ്ടാവുകയും ചര്‍മ്മത്തിന്റെ നിറം മാറുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നത് അവയവത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതും അതിന്റെ പ്രവര്‍ത്തനം നഷ്ടപ്പെടുന്നതും തടയും

തലകറക്കം, വിയര്‍ക്കല്‍, ഓക്കാനം
ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തം വിതരണം ചെയ്യുന്ന ധമനികള്‍ അടഞ്ഞുപോകുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നു. ശരീരം പെട്ടെന്ന് വിയര്‍ക്കുന്നു. അതേ സമയം തന്നെ ബലഹീനതയും തളര്‍ച്ചയും അനുഭവപ്പെടും. ഹൃദയാഘാതത്തിന് മുമ്പ് പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് ഓക്കാനം, ഛര്‍ദ്ദി എന്നിവ. ആവശ്യത്തിന് ഓക്‌സിജന്‍ വിതരണം ഇല്ല എന്നാണ് ഈ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.