തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന ഒരു ക്വിന്റലിലധികം കഞ്ചാവ് പിടികൂടി.തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൽപറ്റ പിണങ്ങോട് സ്വദേശി രഞ്ജിത്ത്(30),കൊല്ലം കരുനാഗപ്പള്ളി സ്വദേശി തടത്തിൽ വിള അനിൽ കുമാർ(27) എന്നിവരാണ് പിടികൂടിയത്. അതിർത്തി വഴി പച്ചക്കറി കയറ്റി വന്ന ഐഷർ ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.പ്രതികളെ മാനന്തവാടിയിലെ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുവന്നു.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്