74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പതാക ഉയര്‍ത്തി

രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്‌നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ സംസ്‌ക്കാരത്തേയും ഐക്യത്തേയും മുറുകെ പിടിക്കാന്‍ നാം സസൂക്ഷമം ശ്രദ്ധിക്കണം. അത് നമ്മുടെ ഉത്തരവാദിത്വവുമാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ചേര്‍ത്ത് നിര്‍ത്തുന്ന അതിര്‍ത്തികള്‍ കാക്കുന്ന പട്ടാളക്കാര്‍ മുതല്‍ കോവിഡ് എന്ന മഹാമാരിയെ തുരുത്താന്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍വരെയുളള ഓരോ ജനവിഭാഗത്തേയും നന്ദിയോടെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. കരുതലിന്റെയും അതിജീവനത്തിന്റെയും സ്വാതന്ത്ര്യദിന ആശംസകള്‍ ഏവര്‍ക്കും നേരുന്നതായും അവര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, രോഗത്തെ അതിജീവിച്ചവര്‍ എന്നിവരെ പ്രതിനിധീകരിച്ച് എത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. മഹേഷ്, ഡോ.അനീഷ് പരമേശ്വരന്‍, സ്റ്റാഫ് നഴ്‌സുമാരായ പി.അര്‍ച്ചന, നിതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. മനോജ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് പി.പി മായ, നഴ്‌സിംഗ് അസിസ്റ്റന്റ് കെ.ജി റീന, അറ്റന്‍ഡന്റ് പി.സി വല്‍സല, ആശാവര്‍ക്കര്‍ ഇ.കെ സിന്ധു, കണ്ടിജന്റ് വര്‍ക്കര്‍മാരായ പ്രസാദ്, സുരേന്ദ്രന്‍ , കോവിഡ് രോഗത്തെ അതിജീവിച്ചവരായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മെര്‍വിന്‍, സ്റ്റാഫ് നഴ്‌സ് ഫാത്തിമ, ബി.എസ്.എഫ് ജവാന്‍ പ്രജീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, കല്‍പ്പറ്റ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.