തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന ഒരു ക്വിന്റലിലധികം കഞ്ചാവ് പിടികൂടി.തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൽപറ്റ പിണങ്ങോട് സ്വദേശി രഞ്ജിത്ത്(30),കൊല്ലം കരുനാഗപ്പള്ളി സ്വദേശി തടത്തിൽ വിള അനിൽ കുമാർ(27) എന്നിവരാണ് പിടികൂടിയത്. അതിർത്തി വഴി പച്ചക്കറി കയറ്റി വന്ന ഐഷർ ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.പ്രതികളെ മാനന്തവാടിയിലെ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുവന്നു.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ