സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം സമ്മാനിച്ച് രാവിലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇതോടെ ഇന്നുമാത്രം പവന് 3,440 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 960 രൂപയാണ്. ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 92,320 രൂപ, ഗ്രാമിന് 10,540 രൂപ എന്ന നിരക്കിലാണ് വ്യാപാരം.രാവിലെ സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് വില 93,280 രൂപയായിരുന്നു. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും വിലയിടിവ്. ഇന്നലെ രാവിലെ വില സർവകാല ഉയരമായ 97,360 രൂപയായിരുന്നു. പിന്നാലെ ഉച്ചയ്ക്ക് വില കുറയുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചമുതല്‍ ഇന്നുച്ചവരെ മൂന്നാമത്തെ തവണയാണ് സ്വര്‍ണവില കുറഞ്ഞത്. അതായത് ആകെ കുറഞ്ഞത് 5,040 രൂപ. സമീപകാല ചരിത്രത്തിൽ ഇത്രയധികം വിലടിയിവ് ആദ്യമാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







