സോഷ്യല്‍ മീഡിയയിലെ കാമുകനെ തേടി വീട്ടമ്മ;അവസാനം ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

സോഷ്യല്‍ മീഡിയയിലെ കാമുകനെ തേടി വീട്ടമ്മ പാലക്കാട്ട് നിന്ന് വണ്ടിപിടിച്ച് കൊല്ലത്തെത്തി; കാമുകന്റെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍ വാതിലടച്ചു; തിരിച്ചു ചെന്നപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയിറങ്ങിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

പാലക്കാട് നെന്മാറയില്‍ നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞു.

കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു.

ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

എന്നാല്‍ യുവാവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പോലീസ്‌ ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു.

വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് പാലക്കാട്ടേക്കു തിരിച്ചു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.