വിറക് വെച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ തീ ആളിപ്പടര്‍ന്നു; 19കാരി വെന്തുമരിച്ചു. മാതാവും ബന്ധുവും ചികിത്സയില്‍

തിരുവനന്തപുരം: അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി വെന്തുമരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിനയാണ് ദാരുണമായി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അല്‍ഫിന മരണപ്പെട്ടത്.

കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അല്‍ഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. തീ അതിവേഗം ശരീരത്തിലേയ്ക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്തു.

രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍ഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവര്‍ക്കും തീപൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.