വയനാട് ജില്ലയില്‍ ഇന്ന് (13.02.21) 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 237 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25188 ആയി. 23176 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1777 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.