കമ്പളക്കാട്:കമ്പളക്കാട് ടൗണിന് സമീപം താമസിക്കുന്ന കൊളങ്ങോട്ടില്‍ ഷാനി ബിന്റേയും, അഷീദയുടേയും മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് നിരക്കി മാറ്റുന്ന രീതിയില്‍ ഘടിപ്പിച്ചിരുന്ന ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ