സംസ്ഥാത്ത്‌ ഇന്ന് 4892 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു ; 4832 പേർക്ക് രോഗമുക്തി.

സംസ്ഥാന്നത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍ഗോഡ് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 479, കൊല്ലം 356, പത്തനംതിട്ട 121, ആലപ്പുഴ 330, കോട്ടയം 287, ഇടുക്കി 205, എറണാകുളം 604, തൃശൂര്‍ 426, പാലക്കാട് 190, മലപ്പുറം 420, കോഴിക്കോട് 880, വയനാട് 173, കണ്ണൂര്‍ 279, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,51,742 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,415 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,984 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9431 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1002 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 432 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.

കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

ട്രംപിന്‍റെ ‘അധിക തീരുവ’ : മറികടക്കാൻ ഇന്ത്യ, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കുന്നു, മോദി ജപ്പാനിലേക്ക്

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുന്നു. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ശങ്കരൻ തെങ്ങിൽ തന്നെ’; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *