ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക
ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
എല്ലാ കൊഴുപ്പുകളും ദോഷകരമല്ല. ഒലിവ് ഓയിൽ, നട്‌സ്, വിത്തുകൾ, അവോക്കാഡോ എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. അതേസമയം, വറുത്ത ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ കുറയ്ക്കേണ്ടത് പ്രധാനമാണ്.
സമീകൃതാഹാരം ശീലമാക്കുക
വർണ്ണാഭമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മത്സ്യം എന്നിവ ശീലമാക്കുക. പഞ്ചസാര, ട്രാൻസ് ഫാറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നത് കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉപ്പ് കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും
ഉയർന്ന ഉപ്പ് ഉപഭോഗം രക്താതിമർദ്ദത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് പാചകം ചെയ്യുക, ഭക്ഷണ ലേബലുകൾ പരിശോധിക്കുക എന്നിവ സോഡിയം പരിമിതപ്പെടുത്താനുള്ള ലളിതമായ മാർഗങ്ങളാണ്. ഉപ്പിന്റെ അളവ് ചെറുതായി കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യും.
ചെറിയ അളവിൽ കഴിക്കുക
ആരോഗ്യകരമായ ഭക്ഷണം പോലും വലിയ അളവിൽ കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്, സാവധാനം ഭക്ഷണം കഴിക്കുന്നത് എന്നിവ അധിക കലോറി ഉപഭോഗം തടയാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് നിർണായകമാണ്.
നന്നായി ഉറങ്ങുക
ദിവസവും 7–9 മണിക്കൂർ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. മോശം ഉറക്കം ശരീരഭാരം, രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ചുകൊണ്ട് ജലാംശം നിലനിർത്തുന്നത് ഹൃദയത്തെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
വ്യായാമം ശീലമാക്കുക
നടത്തം, പടികൾ കയറൽ എന്നിവയെല്ലാം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.
പുകവലി ശീലം ഒഴിവാക്കുക
പുകവലി ധമനികളെ തകരാറിലാക്കുകയും രക്തത്തിലെ ഓക്സിജൻ കുറയ്ക്കുകയും ഹൃദ്രോഗത്തിനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ്