ശമനമില്ലാതെ കുതിച്ചു പാഞ്ഞു ഇന്ധന വില. തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില 91.76 ആയി. ഡീസലിന് 86.27 രൂപ. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും ഡീസലിന് 84.65 രൂപയുമായി വർധിച്ചു. ഈ മാസം ഡീസലിന് 3.92 രൂപയും പെട്രോളിന് 3.52 രൂപയുമാണ് കൂടിയത്.
രാജ്യത്ത് ഇന്ധന വില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്.