പൗരത്വ പ്രക്ഷോഭത്തെ ഒറ്റിക്കൊടുത്ത പിണറായി സർക്കാറിന് മാപ്പില്ല എന്ന തലക്കെട്ടിൽ സി.എ.എ വിരുദ്ധ സമരത്തിനെതിരെ പിണറായി സർക്കാർ ചുമത്തിയ മുഴുവൻ കള്ളക്കേസുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. കൽപ്പറ്റയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹിശാമുദ്ദീൻ പുലിക്കോടനും, ബത്തേരിയിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.എം സാദിഖലിയും ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും പ്രതികരണത്തിനുള്ള സ്വാതന്ത്രത്തെയും ഹനിക്കുന്നതാണ് ഇടതു സർക്കാരിന്റെ നിലപാടെന്ന് ഹിഷാം പുലിക്കോടൻ പറഞ്ഞു. ജില്ലാ സെക്രട്ടറി നഈമ കെ.എ, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഷർബിന ഫൈസൽ, കൽപറ്റ മണ്ഡലം വൈസ് പ്രസിഡന്റ് നസ്‌റുദ്ദീൻ കമ്പളക്കാട്, സെക്രട്ടറി റനീബ് എം.വി, ബത്തേരി മണ്ഡലം കൺവീനർ അനസ് കെ.എ, ജില്ലാ കമ്മറ്റിയംഗം നഈം ബത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍