ഭാ​ഗ്യം വരികയാണെങ്കിൽ ഇങ്ങനെയാകണം; ഒരുദിവസം രണ്ട് തവണ ലോട്ടറി അടിച്ച സന്തോഷത്തിൽ ദമ്പതികൾ

ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.

തായ്‌വാൻ സ്വദേശികളെയാണ് ഭാ​ഗ്യദേവത മനസ്സറിഞ്ഞ് കടാക്ഷിച്ചത്. സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ദമ്പതികൾ ഭാഗ്യ പരീക്ഷണം നടത്തിയത്. ആദ്യത്തെ സ്ക്രാച്ച് ഓഫ് ലോട്ടറിയിൽ 25 ലക്ഷം ($35,689) രൂപയുടെ സമ്മാനം ലഭിച്ചപ്പോൾ അടുത്ത ഒരു സ്ക്രാച്ച് ലോട്ടറി കൂടി പരീക്ഷിക്കാനുള്ള തീരുമാനം ഇവർ എടുക്കുകയായിരുന്നു. ഈ പരീക്ഷണവും വെറുതെ ആയില്ല. രണ്ടാമത്തെ സ്ക്രാച്ച് ലോട്ടറി പരീക്ഷണത്തിൽ രണ്ടു ലക്ഷത്തോളം രൂപയും അടിച്ചുവെന്ന് തായ്‌വാൻ ലോട്ടറി കോർപ്പറേഷൻ അറിയിച്ചു.

20 മില്യൺ ഡോളർ സൂപ്പർ റെഡ് എൻ‌വലപ്പ് സ്ക്രാച്ച്-ഓഫ് ടിക്കറ്റുകളിൽ മൂന്നെണ്ണം തായ്‌വാനിലെ ഒരു സ്റ്റോറിൽ നിന്നായിരുന്നു ദമ്പതികൾ വാങ്ങിയത്. ആദ്യം തങ്ങൾക്ക് ഒരു ചെറിയ സമ്മാനം അടിച്ചിരുന്നുവെന്നാണ് ഇവർ കരുതിയത്. പിന്നീട് ടിക്കറ്റ് സ്റ്റോറിലേക്ക് എത്തിച്ച് സ്കാൻ ചെയ്ത് നോക്കിയപ്പോഴാണ് 35,689 ഡോളറിന്റെ ജാക്ക് പോട്ട് അടിച്ചിട്ടുണ്ടെന്ന് മനസിലായത്. ഏതായാലും അപ്രതീക്ഷിതമായി തങ്ങളെ ഭാ​ഗ്യം തുണച്ച സന്തോഷത്തിലാണ് ദമ്പതികൾ. വിജയികളുടെ സുരക്ഷ മാനിച്ച് പേര് വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ

ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.