അമ്മ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു: അറിയാതെ എടുത്ത് കഴിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്താണ് സംഭവം. നാലു വയസ്സുകാരന്‍ അദ്വൈതാണ് മരിച്ചത്. ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത ഐസ്‌ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ മണി പറഞ്ഞു.

28 കാരിയായ അമ്മ വര്‍ഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. വര്‍ഷ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് വെയ്ക്കുകയും, കുറച്ച് കഴിക്കുകയും ചെയ്തുവെന്ന് വര്‍ഷ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ക്ഷീണം മൂലം യുവതി ഉറങ്ങിപ്പോയി. ഉണര്‍ന്ന് നോക്കിയപ്പോള്‍ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്‌സ് ഐസ്‌ക്രീമും കാണാനുണ്ടായിരുന്നില്ല.

ഇത് വര്‍ഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും ( 2 വയസ്സ്), യുവതിയുടെ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു. എന്നാല്‍ ആര്‍ക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ രാത്രി ആയതോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അന്ന് അടുത്ത റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു.

അതുമൂലമാകും ഛര്‍ദ്ദി എന്നാണ് വീട്ടിലുള്ളവര്‍ കരുതിയത്. എന്നാല്‍ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതില്‍ അത് എലിവിഷമാകില്ലെന്നും വര്‍ഷ കരുതി. പുലര്‍ച്ചെയോടെ ഛര്‍ദ്ദിച്ച് അവശനിലയിലായ അദ്വൈത് മരിച്ചു. ഇതിന്റെ പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു.

അദ്വൈതിന്റെ മരണ ശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വര്‍ഷ, രണ്ടു സഹോദരികള്‍, അമ്മ, വര്‍ഷയുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *