പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുന്‍പ് സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്; ക്രൂര കൊലപാതകം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍

പൂർണ്ണ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുൻപ് സെൽഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭർത്താവ്. ഒരു മലഞ്ചെരുവിലാണ് ഭർത്താവ് ഭാര്യയെ തള്ളിയിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്തത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ സെംറ അയ്സാലിന്റെ ജീവനപഹരിച്ചത്. 32 വയസ്സായിരുന്നു ഭാര്യയ്ക്ക്. ടർക്കിയിലെ ബട്ടർഫ്‌ളൈ വാലിയിലേക്ക് അവധി ആഘോഷിക്കാൻ എന്ന് പറഞ്ഞു പോയ ശേഷമാണ് കൊടും ക്രൂരത.

ഏഴു മാസം ഗർഭിണിയായിരുന്നു അയ്സാൽ. 2018 ലെ സംഭവത്തിന് പിന്നിലെ കള്ളി വെളിച്ചത്തായത് അടുത്തിടെയാണ്. ഭാര്യയുടെ പേരിലെ ഇൻഷുറൻസ് തുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം.
ആദ്യമായി ഭാര്യയുടെ പേരിൽ ഒരു ആക്സിഡന്റൽ ഇൻഷുറൻസ് എടുക്കുകയാണ് ഇയാൾ ചെയ്തത്. ഇതിന് 40,865 പൗണ്ട് അഥവാ 41,22,860.09 രൂപയാണ് മൂല്യം. ഭർത്താവായിരുന്നു ഈ പോളിസിയുടെ ആശ്രിതൻ.

മൂന്നു മണിക്കൂർ മലമുകളിൽ ചിലവഴിച്ച ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. ആരും കാണില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ശേഷം മലഞ്ചെരുവിൽ നിന്നും ഭാര്യയെ തള്ളി താഴേക്കിടുകയായിരുന്നു.

ഇയാൾ ഉടൻ തന്നെ ഇൻഷുറൻസ് തുക ചോദിച്ചെത്തി. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ തുക നൽകൂ എന്നായി അധികൃതർ. അന്വേഷണം കഴിഞ്ഞതും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ ഇയാളുടെ പെരുമാറ്റത്തിലെ വ്യത്യാസം യുവതിയുടെ സഹോദരൻ മനസ്സിലാക്കിയിരുന്നു. മരിച്ച യുവതിയുടെ സഹോദൻറെ മൊഴി അനുസരിച്ച്,
യുവതിയുടെ മരണ ശേഷം ഏവരും കാറിനുള്ളിൽ ദുഃഖിതരായി ഇരിക്കുമ്പോൾ ഭർത്താവിന് അൽപ്പം പോലും സങ്കടം മുഖത്തില്ലായിരുന്നു.
തന്റെ സഹോദരി ലോൺ എടുക്കുന്നതിനും എതിരായിരുന്നു. എന്നാൽ മരണ ശേഷം ഇയാൾ മരിച്ചു പോയ ഭാര്യയുടെ പേരിൽ മൂന്നു ലോണുകൾ എടുത്തതായി തെളിഞ്ഞു. ഉയരമുള്ള സ്ഥലങ്ങളെയും അവൾക്കു പേടിയായിരുന്നു എന്ന് സഹോദരൻ ആവർത്തിച്ചു.

എന്നാൽ താനല്ല കൃത്യം ചെയ്തത് എന്ന് അയ്സാൽ പറയുകയും ചെയ്‌തു. ഫോട്ടോ എടുത്ത വേഷം ഭാര്യ ഫോൺ ബാഗിൽ ഇട്ടു. ശേഷം അവളുടെ നിലവിളിയാണ് താൻ കേട്ടത് എന്നായിരുന്നു ഇയാളുടെ വിശദീകരണം. അപ്പോഴേക്കും അവൾ താഴേക്കു പതിച്ചിരുന്നത്രെ.
അന്വേഷണം പുരോഗമിക്കുകയാണ്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.