വെള്ളമുണ്ട:കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ടയിൽ സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ വികലവും ജന ദ്രോഹപരവുമായ നയങ്ങൾ ഇതുപോലെ തുടർന്നാൽ ശക്തമായ ജനകീയ പോരാട്ടങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടു മടക്കേണ്ടി വരുന്ന കാലം വിദൂരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,