എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ 2019 മാര്‍ച്ചില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡല്‍ വിതരണം ചെയ്തു. ജില്ലയിലെ 17 വിദ്യാര്‍ത്ഥികള്‍ക്കാണ് പട്ടികജാതി വികസന വകുപ്പ് പദ്ധതി പ്രകാരം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വര്‍ണ്ണമെഡല്‍ വിതരണം ചെയ്തത്. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. കെ ഷാജു, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,