പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കമ്പളക്കാട് സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 2021 ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫ്രൊഫ. സി . രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലുടെ നിര്‍വഹിച്ചു. കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തുകയും കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ശിലാഫലക അനാശ്ചാദനം ഓണ്‍ലൈനായി നിര്‍വഹിക്കുകയും ചെയ്തു.
സ്ഖൂള്‍ തലത്തില്‍ നടന്ന ചടങ്ങ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ശിലാഫലക അനാശ്ചാദനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വയനാട് .ഡി.ഇ.ഒ ഉഷാദേവി, വാര്‍ഡ് മെമ്പര്‍ നൂറിഷ ചേനോത്ത് , സ്‌കൂള്‍ പ്രധാന അധ്യാപിക ഷേര്‍ളി തോമസ് , പി.ടി.എ. പ്രസിഡന്റ് ഷമീര്‍ കോരന്‍കുന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.