കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ
23ന് ചൊവ്വാഴ്ച ജില്ലയില്‍ വ്യാപാരികൾ പണിമുടക്കും.ചുമട്ടുതൊഴിലാളി ബോര്‍ഡിന്റെ വ്യാപാര വിരുദ്ധ നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. വയനാട് ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അടച്ചിട്ട് പണിമുടക്കും.
അന്ന് കൽപ്പറ്റ ക്ഷേമനിധി ഓഫീസിനു മുമ്പിൽ
വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.