വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവാ ആക്രമിച്ചത്.ഗുരുത പരിക്കേറ്റ രണ്ടാളും കഴിഞ്ഞ ദിവസം മരണപ്പെട്ടു .നാഗർഹോള ടൈഗർ റിസർവിനോട് ചേർന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി. വനം വകുപ്പിന്റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തിരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തിൽ നിന്നാണ് വനം വകുപ്പ് കടുവയെ മയക്ക് വെടി വച്ച് പിടികൂടിയത്. കടുവയെ മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക