മാനന്തവാടി: വർഷങ്ങൾ കഠിനാദ്ധ്വാനത്തോടെ പഠിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ജോലിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ സർക്കാർ വഴിയാധാരമാക്കരുതെന്ന് കെ പി .സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനങ്ങൾ ഉടൻ നിർത്തി വെക്കണം. മതിയായ രീതിയിൽ നിയമനം നൽകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണം. താൽകാലിക തസ്തികകളിൽ അനർഹരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയാണ് സാരമായി ബാധിക്കുന്നത്.
ഈ വിഷയങ്ങളിൽ സമരം നടത്തുന്ന യുവജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജയലക്ഷ്മി പറഞ്ഞു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.