റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ, മാരക രോഗികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ എന്നിവരാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ. ഫോൺ: 04936 255222 (വൈത്തിരി), 04936 220213 (സുൽത്താൻ ബത്തേരി) 04935 240252 (മാനന്തവാടി)

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്







