അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വെർച്വൽ ലാബ് വയനാട് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഐ.എ.എസ് നാടിനു സമർപ്പിച്ചു.വയനാട് ജില്ലയിൽ ആദ്യമായാണ് ഒരു ഗവൺമെൻറ് സ്കൂളിൽ ഇത്തരത്തിലുള്ള ഒരു സംരംഭം നടപ്പിലാക്കുന്നത്.എസ് എസ് കെ നടപ്പിലാക്കുന്ന ക്ലാസ് റൂം ലാബിൻ്റെ ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എ ശശീന്ദ്രവ്യാസ് , എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ വി അനിൽകുമാർ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെസ്സി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ഷീജ ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഐ അബ്ദുൽ ജലീൽ പ്രധാനാദ്ധ്യാപകൻ ബിജു മാത്യു, പി.ടി.എ. പ്രസിഡണ്ട് സുലൈമാൻ എന്നിവർ സന്നിഹിതരായിരുന്നു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍







