പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ദിവസേന വില കൂട്ടുന്ന മോദി ഭരണത്തിനെതിരെ സിപിഎം തെങ്ങുംമുണ്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പാണ്ടംകോട് പ്രതിഷേധ പ്രകടനവും അടുപ്പ്കൂട്ടൽ സമരവും നടത്തി.മുതിർന്ന പാർട്ടി അംഗം കറുകയിൽ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ജിജിത്ത് സി പോൾ, ബ്രാഞ്ച് സെക്രട്ടറി പിഡി പീറ്റർ, രാജേന്ദ്രൻ പുതുവൽ തുടങ്ങിയവർ സംസാരിച്ചു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.