മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യാത്രകളിൽ വിൻഡോ സീറ്റിന് വേണ്ടി വാശിപിടിക്കുന്നവരാണ് നമ്മൾ, ഒപ്പം വാതിൽക്കൽ നിന്ന് അപകടകരമായി യാത്ര ചെയ്യുന്നവരും കുറവല്ല. ഇത്തരകാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരിതമാണ് മൊബൈൽ ഫോണുകൾ നഷ്‌ടപ്പെടുന്നത്.

അടുത്തിടെ റെയിൽവേ തന്നെ ഇതിനെതിരെ ബോധവത്കരണ വീഡിയോകളുമായി രംഗത്തെത്തിയിരുന്നു. കയ്യിൽ നിന്നും ഫോൺ മോഷ്ടിച്ച് ഓടുന്നതും, തെറിച്ച് വീഴുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും ഫോൺ നഷ്ട്‌ടപ്പെട്ട പരിഭ്രാന്തിയിൽ അപായ ചങ്ങല വലിക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഇനി ഇത് പാടില്ല എന്നാണ് റെയിൽവേയുടെ നിർദേശം.

അപകടങ്ങൾ, തീപിടുത്തം, മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് അപായ ചങ്ങലകൾ രൂപകല്പന ചെയ്‌തിരിക്കുന്നത്‌ എന്നതിനാലാണിത്. ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് ₹5,000 വരെ പിഴ ഈടാക്കാനും നിയമമുണ്ട്. ട്രെയിൻ ഷെഡ്യൂളിൽ അനാവശ്യ കാലതാമസം വരുത്തും എന്നല്ലാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ യാതൊരു ഗുണവും ഇല്ല എന്നാണ് റെയിൽവേ പറയുന്നത്. അതിന് പകരമായി ചില നിർദേശങ്ങളും റെയിൽവേ മുന്നോട്ടുവെക്കുന്നു.

അതിൽ ഏറ്റവും പ്രധാനം, കൃത്യമായ സ്ഥലം ശ്രദ്ധിക്കുകയെന്നതാണ്: ഫോൺ എവിടെയാണ് വീണതെന്ന് കൃത്യമായി തിരിച്ചറിയുകയും ഓർത്തുവെക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. റെയിൽവേ ട്രാക്കുകൾക്ക് അരികിലായി തൂണുകളും കിലോമീറ്റർ മാർക്കറുകളും ഉണ്ട്. തൂണിലെ നമ്പറോ അടുത്തുള്ള മാർക്കോ ഓർമ്മിക്കുന്നതും നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ സഹായിക്കും

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക:

സഹയാത്രികരിൽ ആരുടെയെങ്കിലും ഫോൺ കടം വാങ്ങി ഉടൻ തന്നെ 24/7 പ്രവർത്തിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഹെൽപ്പ് ലൈൻ നമ്പറായ 182ൽ വിളിച്ച് പരാതി അറിയിക്കുക. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവം നടന്ന ഏകദേശ സ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കൃത്യമായി അറിയിക്കാൻ ശ്രദ്ധിക്കണം. അടുത്ത സ്റ്റേഷനിലെ ആർപിഎഫ് സംഘത്തെ അറിയിക്കുന്നതും ഗുണം ചെയ്യും. ഏതെങ്കിലും കാരണവശാൽ ആർപിഎഫ് ഹെൽപ്പ്ലൈൻ (182) ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) നമ്പറായ 1512, ജനറൽ റെയിൽവേ പാസഞ്ചർ ഹെൽപ്പ്ലൈൻ നമ്പറായ 138 എന്നിവയിൽ ബന്ധപ്പെടാം.

നിങ്ങളുടെ ഫോൺ വീണ്ടെടുത്താൽ:

ഫോൺ വീണ്ടെടുത്താൽ, തൊട്ടടുത്ത ആർപിഎഫിലോ, ജിആർപി സ്റ്റേഷനിലോ നിക്ഷേപിക്കും. നിങ്ങൾക്ക് ലഭിക്കുന്ന റഫറൻസ് ഐഡി അല്ലെങ്കിൽ പരാതി നമ്പർ കേസിന്റെ പുരോഗതി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. ഉടമ സാധുവായ ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കുകയും ഫോണിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്‌താൽ ഔപചാരിക പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കും. ഇത്തരത്തിൽ 2024 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ മാത്രം, ആർപിഎഫ് ₹84 കോടിയിലധികം രൂപ വിലവരുന്ന വസ്‌തുക്കൾ തിരികെ നൽകിയതായ് പറയുന്നു. ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്താതെ നഷ്ടപ്പെട്ട ഫോൺ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടത്തുകയാണ് ചെയ്യേണ്ടത്.

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന: ഡിസംബര്‍ 18 മുതല്‍ 20 വരെ

കെ- ടെറ്റ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 18 മുതല്‍ 20 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ വരെ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.