ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ
പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി ക്ലാസിന് നേതൃത്വം നൽകി. പ്രസന്ന,ഉഷ ഷാജു,ഷൈജ ശശിധരൻ,കവിത എന്നിവർ സംസാരിച്ചു.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






