സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
വിരമിച്ച അധ്യാപകർ സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രതിഫലം ഇല്ലാതെ സന്നദ്ധ അധ്യാപകരായി ക്ലാസെടുക്കുന്നതിന് അവസരം നൽകും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് എന്നിവ സഹിതം നവംബർ ഒന്നിന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്കുള്ള കുടിക്കാഴ്ച്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി,പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കുള്ള കൂടിക്കാഴ്ചയും നടക്കും. ഫോൺ: 04936 202091

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍







