വയനാടൻ കാപ്പി സംഭരണം;സർക്കാർ സബ്സിഡി 12.50 രൂപ

വയനാട് പാക്കേജിന്റെ ഭാഗമായ കാപ്പിക്കുരു സംഭരണത്തിന് കിലോഗ്രാമിന് 12.50 രൂപ സബ്‌സിഡി അനുവദിച്ച് ധനവകുപ്പ് ഉത്തരവായി.65 രൂപ വിലയുള്ള, നിശ്ചിത നിലവാരമുള്ള കാപ്പിക്കുരു 90 രൂപയ്ക്ക് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വഴിയാണ് സംഭരിക്കുന്നത്.

കാപ്പിക്കുരുവിന്റെ വിപണിവിലയും സംഭരണവിലയും തമ്മിലുള്ള വിത്യാസം 25 രൂപയാണ്.ഇതില്‍ 12.50 രൂപ സര്‍ക്കാര്‍ വഹിക്കും. ബാക്കി 12.50 രൂപ സൊസൈറ്റിയും വഹിക്കണം. സബ്‌സിഡിക്ക് സര്‍ക്കാര്‍ പരമാവധി പത്തുകോടി രൂപ അനുവദിക്കും.

വയനാട്ടിലെ കാപ്പിക്കൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കുന്നതിനാണ് സംഭരിക്കുന്നത്. കൂടിയ വിലയ്ക്ക് കാപ്പിക്കുരു സംഭരിച്ച് കാപ്പിപ്പൊടിയാക്കി വില്‍ക്കുന്നതിന് സര്‍ക്കാര്‍ കോഫി പാര്‍ക്ക് രൂപവത്കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.കോഫി പാര്‍ക്കിനുവേണ്ടിയുള്ള നടപടികള്‍ ഈവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിന്റെ കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ കാപ്പിപ്പൊടി ഉത്പാദിപ്പിക്കുന്നതിന് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയെ താത്കാലികമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സൗകര്യങ്ങള്‍ കൂട്ടാന്‍ അഞ്ചുകോടി രൂപ അനുവദിക്കും. കുടുംബശ്രീയും സൊസൈറ്റിയും ചേര്‍ന്ന് 600 കോഫി വെന്‍ഡിങ് മെഷീനുകളും കോഫി വിപണനകേന്ദ്രങ്ങളും സ്ഥാപിക്കണം. ഇതിനുള്ള ചെലവായി കുടുംബശ്രീക്ക് 20 കോടി അനുവദിക്കും.കോഫി വിതരണ കേന്ദ്രങ്ങള്‍ക്ക് ബ്രഹ്മഗിരി സൊസൈറ്റി കിലോഗ്രാമിന് 400 രൂപയ്ക്കാണ് കാപ്പിപ്പൊടി നല്‍കേണ്ടത്. കിട്ടുന്ന ലാഭംകൊണ്ട് കോഫി വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനച്ചെലവും ശമ്പളച്ചെലവും വഹിക്കണം. കാപ്പിപ്പൊടിയുടെ ചില്ലറ വില്പനയുടെ 20 ശതമാനമെങ്കിലും കാപ്പിക്കര്‍ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *