തൃശ്ശിലേരി ഒണ്ടയങ്ങാടി ആനപ്പാറ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ. നിര്‍വഹിച്ചു. തൃശ്ശിലേരി പള്ളിക്കവലയില്‍ നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.വി. വസന്തകുമാരി, തിരുനെല്ലി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. രാധാകൃഷ്ണന്‍, അംഗങ്ങളായ ബേബി മാസ്റ്റര്‍, കെ. ജി. ജയ, അസിസ്റ്റന്റ് എക് സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ച്ചന തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







