കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ആവിശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കാൽനടയാത്രക്കാർ വരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അടുത്ത കാലത്തായി കുണ്ടും കുഴിയും നികത്തി എങ്കിലും മഴയിൽ അതെല്ലാം ഒലിച്ചുപോയി. മഴവെള്ളം കെട്ടിനിൽക്കുന്നത് മൂലം കാൽനടക്കാരെ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.അടുത്ത നാളുകളിലായി നിരവധി ബൈക്ക് യാത്രികർ അടക്കമുള്ളവർ അപകടങ്ങളിൽ പെട്ടിരുന്നു. വാഹനാപകട സാധ്യതയും യാത്രാസൗകര്യവും കണക്കിലെടുത്ത് സഞ്ചാരയോഗ്യമാക്കുന്ന തരത്തിൽ റോഡ് അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് റാഫിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ, ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ, എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകി. മേഖലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രദേശവാസികളായ ഗഫൂർ ബ്രാൻഡ് വേ, സലാം തോടൻ,ജസ്റ്റിൻ, ഷുഹൈബ് ബ്രാൻഡ് വേ, ഹബീബ് സൂപ്പർ,തുടങ്ങിയവരും സ്ഥലം സന്ദർശകരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ
പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ







